mrch

കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ്, അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ കൺവീനർ എൻ.അനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബിജുകുട്ടി സംസാരിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ജില്ലാ കൺവീനർ കെ.ആർ അനിൽകുമാർ സ്വാഗതവും എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി ശ്രീനി നന്ദിയും പറഞ്ഞു.