rss

മുണ്ടക്കയം: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് മുണ്ടക്കയത്ത് വിവിധ ക്ഷേത്രങ്ങളിൽ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുണ്ടക്കയം എസ് എൻ ഡി പി സർവ്വേശ്വരി ഗുരുദേവ ക്ഷേത്ര ഓഡിറ്റോറിയത്തിലും, പുഞ്ചവയൽ ചെറുവള്ളി ദേവീക്ഷേത്രം ഓഡിറ്റോറിയത്തിലും നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
രാമായണ പാരായണം, ഭജന, നാമജപങ്ങളാൽ മുഖരിതമായിരുന്നു ഓരോ പ്രദേശവും.
ബിഗ് സ്ക്രീനിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തൽസമയം കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
വിശേഷാൽ പൂജകളും പായസ വിതരണവും ഉണ്ടായിരുന്നു. വൈകുന്നേരം ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് ദീപക്കാഴ്ച ഒരുക്കിയാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാദിനത്തെ ഭക്തജനങ്ങൾ വരവേറ്റത്.