voter

അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറുകളും. 51,830 മുതിർന്ന വോട്ടർമാരും 14,750 ഭിന്നശേഷിക്കാരും,1517 പ്രവാസി വോട്ടർമാരുണ്ട്. 26715 പുതിയ വോട്ടർമാരുണ്ട്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2328 പേർ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക വില്ലേജ്, താലൂക്ക് ഓഫീസുകളിലും വെബ്‌സൈറ്റിലും ലഭിക്കും. അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് തഹസിൽദാരിൽനിന്ന് വാങ്ങാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വി.വി പാറ്റ് മെഷീനും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയുടെ പര്യടനവും ആരംഭിച്ചു. ദേശീയ സമ്മതിദാനദിനമായ 25 ന് കോട്ടയം സി.എം.എസ് കോളജിൽ ജില്ലാതലദിനാഘോഷം നടക്കും. പുതിയ വോട്ടർമാരെ ആദരിക്കും.

പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച്

പുതുപ്പള്ളി : 6320
പൂഞ്ഞാർ : 3004
ചങ്ങനാശേരി : 2905
പാലാ : 2810
കാഞ്ഞിരപ്പള്ളി : 2674
കടുത്തുരുത്തി : 2669
കോട്ടയം : 2247
ഏറ്റുമാനൂർ : 2130
വൈക്കം : 1956