kalari

കോട്ടയം : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്‌കൂളിൽ നടന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി ചിറക്കൽ കളരി കൈപ്പുഴ. മെയ്പ്പയറ്റ്, ചുവട്, കെട്ടുകാരിപയറ്റ്, വാളും പരിച, ചവുട്ടി പൊങ്ങൽ എന്നീ വ്യക്തിഗത ടീം ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് നേട്ടം. കളരിപ്പയറ്റ് പരിശീലനം കുട്ടികളിൽ മാനസിക ശാരീരിക പരിവർത്തനത്തോടൊപ്പം അച്ചടക്കം സൽസ്വഭാവം, ബുദ്ധിവൈഭവം, കായിക ശക്തി എന്നിവയ്ക്ക് പുറമെ സ്വയരക്ഷയും ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുമെന്ന് രാജേഷ് ഗുരുക്കൾ പറയുന്നു.