കോരുത്തോട്: കോരുത്തോട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് പുലർച്ചെ 4.50ന് പള്ളിയുണർത്തൽ, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് പ്രാസാദശുദ്ധി, വൈകുന്നേരം 5.05ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം, 6ന് ദീപക്കാഴ്ച്ച, തുടർന്ന് ക്ഷേത്രം തന്ത്രിയുടെ പ്രഥമ ശിഷ്യൻ സുമേഷ് ശാന്തിയുടെയും ക്ഷേത്രം മേൽശാന്തി ടി.ജി വിനീത് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 9ന് അത്താഴപൂജ, 9.30ന് ഹരിവരാസനം. 24ന് രാവിലെ 5.05ന് നിർമ്മാല്യദർശനം, 7.30ന് ഭാഗവതപാരായണം, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 7ന് മലദേവൻമാർക്ക് ഊട്ട്, 8ന് അത്താഴപൂജ, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 25ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ഭാഗവത പാരായണം, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 7.30ന് ഹിഡുംബൻപൂജ, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 26ന് രാവില 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് ഭാഗവതപാരായണം, 10ന് കാവടിഘോഷയാത്ര, 11.30ന് കാവടി അഭിഷേകം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 9ന് വിളക്കിനെഴുന്നള്ളിപ്പ്. 27ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് ഭാഗവതപാരായണം, 10ന് ആയില്യം പൂജ, 11ന് യക്ഷിയമ്മയ്ക്ക് തളിച്ചുകൊട, വൈകിട്ട് 9ന് വിളക്കിനെഴുന്നള്ളിപ്പ്. 28ന് രാവിലെ 5.05ന് നിർമ്മാല്യദർശനം, 7.30ന് ഭാഗവതപാരായണം, 10ന് പൊങ്കാല, 1ന് പ്രസാദമൂട്ട്, വൈകിട്ട് 9ന് വിളക്കിനെഴുന്നള്ളിപ്പ്. 29ന് രാവിലെ 7ന് ഉഷപൂജ, 7.30ന് ഭാഗവതപാരായണം, 11ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 4.05ന് കാഴ്ച ശ്രീബലി, 7.30ന് സിംഗിൾ ഡാൻസ്, 8ന് ഗാനമാലിക, 8.30ന് വയലിൻ, 8.45ന് ഭക്തിഗാനസുധ, 10ന് പള്ളിവേട്ട പുറപ്പാട്, 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 11.30ന് പള്ളിനിദ്ര. 30ന് രാവിലെ 6ന് പള്ളിയുണർത്തൽ, 7.30ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിപ്പ്, 11.55ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 4ന് ആറാട്ട് പുറപ്പാട്, 5ന് ആറാട്ട്, 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 6.30ന് ആറാട്ട് സ്വീകരണം, 9.30 മുതൽ നൃത്തം, വലിയകാണിക്ക, 10.30ന് കൊടിയിറക്ക്, 25 കലശം ശാസ്താവിനും ദുർഗ്ഗാദേവിക്കും.