
ചങ്ങനാശേരി : അഖില കേരള വിൽക്കുറുപ്പ് മഹാസഭ ചങ്ങനാശേരി ശാഖ ശാഖ മന്ദിരം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി മനോജ് കുമാർ സ്വാഗതം പറഞ്ഞു. പള്ളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈലജ സോമൻ, ബിജു എസ്.മേനോൻ, ചിറവമുട്ടം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.വി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ശാഖാ മന്ദിരത്തിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ചവർക്കും എസ്.എസ്.എൽ.സി, പ്ലസ്ടു, പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യോഗത്തിൽ ആദരിച്ചു.