
കറുകച്ചാൽ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഗോദാനം നടത്തി ബി.ജെ.പി വാഴൂർ പഞ്ചായത്ത് കമ്മറ്റി. കുറുനരിയുടെ ആക്രമണത്തിൽ പശുക്കളെ നഷ്ടപ്പെട്ട വാഴൂർ തീർത്ഥപാദപുരം കിടാരത്തിൽ ബിമലയ്ക്കാണ് പശുവിനെ നൽകിയത്. ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. വാഴൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്നയംഗം എം.കെ മോഹനൻ ഗോദാനം നിർവഹിച്ചു. കെ.പി സുരേഷ്, വി.എൻ മനോജ്, ടി.വി ബിനു, എം.കെ വിജയകുമാർ, കെ.കെ വിപനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.