surendran

പാലാ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നതോടെ ഓരോ ഭാരതീയന്റെയും യശസ്സും അഭിമാനവും ഉയർന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന സത്സംഗത്തിലും പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയം പ്രദർശനത്തിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമചന്ദ്രനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ജനസമൂഹമാണ്‌ കേരളത്തിലുള്ളത്. മുസ്ലിം, ക്രിസ്ത്യൻ സമൂഹവും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. ഇത് ഇരട്ടിമധുരമാണ്. ഹൃദയങ്ങൾ തമ്മിലുള്ള ഈ ഐക്യവും ഏകതയും കേരളത്തിലെ ഓരോ വീടുകളിലേക്കും എത്തട്ടെയെന്നും ഐക്യം, സാഹോദര്യം, ഭക്തി എന്നിവ എല്ലാവരിലും നിറയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രാമപുരം ക്ഷേത്ര സമിതി പ്രസിഡന്റ് രഘുനാഥൻ കുന്നൂർമന സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.