കോട്ടയം: തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നാളെ പണിമുടക്കും. തടഞ്ഞ് വച്ചിരിക്കുന്ന ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, 3 വർഷത്തെ ക്ഷാമബത്ത കുടിശിക 18% അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ മേഖലയിലെ നാൽപതോളം സംഘടനകളാണ് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ജീവനക്കാരുമായി സംസാരിക്കുവാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കെന്ന് യു.റ്റി.ഇ.എഫ്. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു, സെറ്റ്കോ ജില്ലാ ചെയർമാൻ നാസർ മുണ്ടക്കയം, സെറ്റോ ജില്ലാ കൺവീനർ ജോബിൻ ജോസഫ്, എസ്.യു.ഇ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് , എന്നിവർ പറഞ്ഞു .