പാത്താമുട്ടം: എസ്.എൻ.ഡി.പി യോഗം 27ാം നമ്പർ പാത്താമുട്ടം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെയും ശ്രീ ശാരദാ ദേവി ക്ഷേത്രത്തിലെയും പുനപ്രതിഷ്ഠാ വാർഷികവും ഉത്സവവും 30 മുതൽ ഫെബ്രുവരി 5 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ. 30ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9നും 9.30നും മദ്ധ്യേ ശാഖാ പ്രസിഡന്റ് വി.ജി ബിനു പതാക ഉയർത്തും. പ്രതിഷ്ഠാ വാർഷിക കലശം, വിശേഷാൽ ഗുരുപൂജ. വൈകിട്ട് 7.30നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി നാട്ടകം സന്തോഷ് ശാന്തിയുടെയും അഖിലേഷ് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 8ന് കലാപരിപാടികൾ, അന്നദാനം,8.30ന് അത്താഴപൂജ. 31ന് 12ന് നട അടയ്ക്കൽ, വൈകിട്ട് 6ന് വിശേഷാൽ സർപ്പപൂജ, 7.15ന് അന്നദാനം, 7.30ന് നൃത്തസന്ധ്യ. ഫെബ്രു.1ന് 12ന് നട അടക്കൽ, വൈകിട്ട് 7.15ന് അന്നദാനം, 7.30ന് കരോക്കെ ഗാനമേള. ഫെബ്രു.2ന് രാവിലെ 9ന് ദേവിക്ക് പൊങ്കാല അർപ്പിക്കുന്നു, 10.30ന് പൊങ്കാല സമർപ്പണം, 11.30ന് അന്നദാനം, വൈകിട്ട് 7.30ന് അന്നദാനം, 8ന് നാടകം. ഫെബ്രു.3ന് 12ന് നട അടയ്ക്കൽ, വൈകിട്ട് 7ന് അന്നദാനം, 7.30ന് കലാപരിപാടിയും അരങ്ങേറ്റവും. ഫെബ്രു.4ന് രാവിലെ 9ന് ഇളനീർ തീർത്ഥാടനം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 11.30ന് തീർത്ഥാടനം സമർപ്പണം, 12ന് അന്നദാനം, വൈകിട്ട് 7.30ന് അന്നദാനം, 8ന് നൃത്തനാടകം, 10ന് പള്ളിവേട്ട പുറപ്പാട്, 11ന് എഴുന്നള്ളിപ്പ്, പള്ളിനിദ്ര. ഫെബ്രു.5ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘടാനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ജി ബിനു അദ്ധ്യക്ഷതവഹിക്കും. ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രിയെ ആദരിക്കും. ചുറ്റുമതിൽ, അലങ്കാരഗോപുരം ഗെയ്റ്റ് സമർപ്പണം യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ നിർവഹിക്കും. എൻഡോവ്‌മെന്റ് വിതരണവും മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നിർവഹിക്കും. വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ നിർവഹിക്കും. പി.ജി ഷീനാമോൾ ആദരിക്കൽ നടത്തും. അജയകുമാർ, പി.കെ വാസു, ടി.ജി ഹരിദാസ്, വിഷ്ണു പി.പുഷ്പാംഗതൻ, അഭിലാഷ് പി.സുകുമാരൻ, ബിന്ദു ബാബു, ഓമന ഉത്തമൻ, ജിനു ടി.മോഹനൻ, ശ്രീജിത്ത് കുളങ്ങര, ജിത്തു ഷാജി, എം.കെ സ്വരാജ്, എ.കെ ശശി എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ടി.കെ വിനീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പ്രദീപ് ലാൽ ന്നദിയും പറയും. 12ന് കുംഭകുടം വരവേൽപ്പ്, ആറാട്ട് സദ്യ, 7ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട്, 9ന് തിരികെ എഴുന്നള്ളത്ത്, ആറാട്ട് എതിരേൽപ്, കൊടിയിറക്ക്, വെടിക്കെട്ട്.