പാലാ: നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഫെബ്രുവരി 3ന് നടക്കുമെന്ന് ആക്ടിംഗ് ചെയർമാൻ സാവിയോ കാവുകാട്ട് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ അറിയിച്ചു.

ഇന്ന് 11നാണ് വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്. ലീനാ സണ്ണിയാണ് ഭരണപക്ഷത്തിന്റെ സ്ഥാനാർത്ഥി. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ ഇന്ന് രാവിലെയേ തീരുമാനിക്കൂവെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
ഫെബ്രുവരി 3 ന് നടക്കുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ഷാജു തുരുത്തനാണ് ഭരണപക്ഷത്തിന്റെ സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.