കൂട്ടിക്കൽ : മുന്നണി ധാരണപ്രകാരം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ചു. എൽ.ഡി.എഫിൽ ഉണ്ടാക്കിയ മുൻ ധാരണ പ്രകാരം കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളി ( സി.പി.ഐ) വൈസ് പ്രസിഡന്റ് ജെസി ജോസ് (കേരള കോൺഗ്രസ് എം ) എന്നിവരാണ് രാജി വച്ചത്. അടുത്ത പ്രസിഡന്റായി കേരള കോൺഗ്രസിലെ ബിജോയ് ജോസ്, വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ രജനി സുധീർ എന്നിവർക്ക് നൽകാനാണ് എൽ.ഡി.എഫ്. തീരുമാനം.