saneeshkumar
അഡ്വ.എ.സനീഷ് കുമാർ

വൈക്കം:കേരളത്തിലെ പ്രമുഖ വാളണ്ടിയർ യുവജന സംഘടനയായ നാഷണൽ യൂത്ത് കൗൺസിൽ ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി നൽകിവരുന്ന യുവശ്രേഷ്ഠാ പുരസ്‌ക്കാരത്തിന് (സന്നദ്ധ പ്രവർത്തനം) കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.എ.സനീഷ് കുമാർ അർഹനായി. കൊവിഡ് കാലത്തും,പിന്നീടും നടത്തി വരുന്ന സന്നദ്ധ പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്.യുവജന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് 25 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്‌കാരം നൽകും.