കുന്നപ്പള്ളി: എസ്.എൻ.ഡി.പി യോഗം 125 നമ്പർ കുന്നപ്പള്ളി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവം 24, 25, 26 തീയതികളിൽ നടക്കും.
ഇന്ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 7.30 ന് കലശപൂജ കലശാഭിഷേകം വിശേഷാൽ ഉത്സവ പൂജ. വൈകിട്ട് 7 ന് സോപാനസംഗീതം തുടർന്ന് കൈകൊട്ടി കളി കോൽക്കളി തിരുവാതിര മോഹിനിയാട്ടം നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
25ന് രാവിലെ 6 ന് മഹാഗണപതിഹോമം, 7.30 ന് കലശപൂജ, കലശാഭിഷേകം, ഉപദേവന്മാരുടെ കലശം, സർപ്പ പൂജ, 11 ന് പ്രഭാഷണം, 1 ന് പ്രസാദഊട്ട്. ഉച്ചകഴിഞ്ഞ് 3.30 ന് ഭഗവാന്റെ ഊരുചുറ്റ് എഴുന്നള്ളത്ത്, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് 5.30 ന് അറുനൂറ്റിമംഗലം സർക്കാർ ആശുപത്രിക്ക് സമീപം എത്തിച്ചേരും. 6 ന് താലപ്പൊലി വാദ്യമേളങ്ങൾ എന്നിവയോടുകൂടി പുറപ്പെട്ട് ഘോഷയാത്ര 7 ന് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 7.30 ന് സമ്പൂർണ്ണ പുഷ്പാഭിഷേകം.
26 ന് രാവിലെ 7 ന് കലശം കലശാഭിഷേകം നവകം പഞ്ചഗവ്യം, 11 ന് അഷ്ടാഭിഷേകം, 1 ന് മഹാപ്രസാദ ഊട്ട്. രാത്രി 7.30 ന് ആർ.ശങ്കർ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിലും 8ന് അറുനൂറ്റിമംഗലം ശ്രീനാരായണ കാവടി സംഘത്തിന്റെ ആഭിമുഖ്യത്തിലും 9 ന് കുന്നപ്പള്ളി ശ്രീ ഷണ്മുഖ വിലാസം കാവടി സംഘത്തിന്റെ ആഭിമുഖ്യത്തിലും ചെണ്ടമേളം പമ്പമേളം നിലക്കാവടി രഥം എന്നിവയോടുകൂടി പെരുവയിൽ നിന്നും കാവടി വരവേൽപ്പ്, രാത്രി 11ന് വലിയ കുരുതി എന്നീ ചടങ്ങുകളോടെ മകരപ്പൂയ ഉത്സവം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ കെ.കെ പീതാംബരൻ, എൻ.കെ പീതാംബരൻ, മോഹനൻ ഓമറ്റത്തിൽ, കെ.കെ ഗോപിനാഥൻ എന്നിവർ അറിയിച്ചു. ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തി ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.