
ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 11 രൂപ
കോട്ടയം: ഒരാഴ്ചക്കുള്ളിൽ ഒരു കിലോ കുരുമുളകിന് കുറഞ്ഞത് അഞ്ചു രൂപ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പതിനൊന്ന് രൂപയുടെ കുറവുണ്ടായതോടെ കുരുമുളക് കർഷകർ കഷ്ടത്തിലായി.
കേരളത്തിൽ വിളവെടുപ്പ് കാലമാണിപ്പോൾ.
സുഗന്ധവ്യഞ്ജനം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ലൈസൻസിന്റെ മറവിൽ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി മുളക് വിപണിയിൽ വൻ തോതിൽ എത്തുന്നു. ഇവ സുഗന്ധ വ്യഞ്ജനമാക്കാതെ കേരളത്തിലെ മുളകിൽ കലർത്തി വിൽക്കുന്നതും വില ഇടിവിന് കാരണമാണ്.ഉത്തരേന്ത്യൻ ലോബിയും അന്തർസംസ്ഥാന വ്യാപാരികളും കേരള വിപണിയെ തളർത്താൻ സംഘടിത നീക്കം നടത്തുകയാണെന്ന ആരോപണവും ശക്തമാണ്.
തമിഴ്നാട്ടിലെ കച്ചവടക്കാർ ഇടുക്കിയിൽ നിന്നുള്ള എരിവ് കൂടിയ കുരുമുളക് വാങ്ങി ഇറക്കുമതി മുളകിൽ കലർത്തി ഉത്തരേന്ത്യൻ വിപണികളിൽ വിൽക്കുന്നത് കേരളത്തിലെ കുരുമുളകിന്റെ ഡിമാൻഡും കുറക്കുന്നു. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ കുരുമുളക് ശ്രീലങ്ക വഴി കേരളത്തിൽ എത്തുന്നതതും ദോഷം ചെയ്യുന്നുണ്ട്.ഉത്തരേന്ത്യയിൽ തണുപ്പ് കൂടിയതും കുരുമുളക് വിപണിയെബാധിച്ചു. തമിഴ്നാട്ടിൽ അടുത്ത മാസം വിളവെടുപ്പാരംഭിക്കുന്നതും വിലയിടിക്കും.
തട്ടിപ്പ് തടയാൻ സംവിധഥാനമില്ല
കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 61,000 രൂപയിൽ നിന്ന് 60,500 ആയി കുറഞ്ഞു. 150 ടൺ പഴയ മുളക് എത്തിയതിൽ ഗുണനിലവാരം കുറഞ്ഞ വിദേശ മുളക് കലർത്തിയാണ് വിൽപ്പന. ഇത് തടയാൻ കേന്ദ്ര സർക്കാർ ഏജൻസികൾക്ക് കഴിയുന്നില്ല.സുഗന്ധവ്യഞ്ജനമുണ്ടാക്കാമെന്ന പേരിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളക് കയറ്റുമതി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനമില്ലാത്തതും ഏറെ ദോഷം ചെയ്യുന്നത് കേരളത്തിലെ കർഷകരെയാണ്. .
## ഒരു മാസത്തിനുള്ളിൽ കിലോക്ക് പതിനൊന്നു രൂപ കുറഞ്ഞത് ഗുണനിലവാരം കുറഞ്ഞ ഇറക്കുമതി കുരുമുളകിൽ നല്ല മുളക് കലർത്തി ഇടനിലക്കാർ വ്യാജൻ ഇറക്കുന്നതാണ് . ഇത് തടഞ്ഞില്ലെങ്കിൽ കേരളത്തിലെ കുരുമുളക് വിപണി തകരും കർഷകർ മറ്റു മാർഗം തേടേണ്ടി വരും.
തോമസ് കുട്ടി (കർഷകൻ )