
കോട്ടയം : ഭിന്നശേഷി കുട്ടികളുടെ സ്‌കൂളായ പാറേച്ചാൽ സ്പർശ് റൗണ്ട് ടേബിൾ സ്‌കൂളിന് ഫണ്ട് കണ്ടെത്താൻ കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ഫുഡ് ഫെസ്റ്റ് ഇന്ന് നടക്കും. ഇന്ന് മുതൽ 28 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന മേള കളക്ടർ ഉദ്ഘാടനം ചെയ്യും. റെന്നിൻ മുഖ്യാതിഥിയായി പങ്കെടുക്കും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. 26 ഫുഡ് സ്റ്റാളുകളും 28 നോൺ ഫുഡ് സ്റ്റാളുകളും 12 ഓട്ടോ സ്റ്റാളുകളുമാണ് ഉള്ളത്. പരിപാടി നടക്കുന്ന അഞ്ച് ദിവസവും വൈകിട്ട് മൈതാനത്ത് കലാപരിപാടികളും അങ്ങേറും. 60000 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ഫ്‌ളോർ ഒരുക്കിയാണ് ഫുഡ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.