kappa

ചങ്ങനാശേരി: പായിപ്പാട് കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ അഭിജിത്ത് സി.എ (29), ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുന്ന എന്ന മുഹമ്മദ് മുനീർ (24) എന്നിവരെ കാപ്പ പ്രകാരം നടപടിയെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിജിത്തിനെ ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തുകയും, മുഹമ്മദ് മുനീറിനെ കരുതൽ തടങ്കലിൽ അടയ്ക്കുകയും ചെയ്തു. അഭിജിത്തിന് തൃക്കൊടിത്താനം സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകളും, മുഹമ്മദ് മുനീറിന് ഈരാറ്റുപേട്ട, കോട്ടയം എക്‌സൈസ്, വൈക്കം എന്നീ സ്റ്റേഷനുകളിലായി കവർച്ച കേസുകളും, കഞ്ചാവ് കേസുകളും നിലവിലുണ്ട്.