വാഴൂർ : വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ 2024,25 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വികസനസെമിനാർ സംഘടിപ്പിച്ചു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ചു.

കാർഷിക ആരോഗ്യ സേവന അടിസ്ഥാന മേഖലകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ ഉൾപ്പെടെ പശ്ചാത്തല വികസനത്തിനും, മാലിന്യ സംസ്‌കരണം ,പരിസ്ഥിതി, വയോജന ഭിന്നശേഷി, സ്ത്രീ സൗഹൃദ പദ്ധതികളാണ് നടപ്പാക്കുക. കരട് പദ്ധതി രേഖ ബ്ലോക്ക് പ്‌ളാൻ കോഓർഡിനേറ്റർ വി.എം. സജി അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഹേമലത പ്രേം സാഗർ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്.പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.റംലാബീഗം, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷാജി പാമ്പൂരി, ലതാ ഷാജൻ, പി.എം ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ പി.എൻ സുജിത്ത് എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വികസന സെമിനാർ സർക്കാർ ചീഫ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.