library

പനമറ്റം: ദേശീയവായനശാലയുടെ 73ാം വാർഷികാഘോഷംനാളെ മുതൽ 28വരെ നടക്കും.നാളെ വൈകിട്ട് 6.30ന് സാംസ്‌കാരികസമ്മേളനം കഥാകൃത്ത് അയ്മനം ജോൺ ഉദ്ഘാടനം ചെയ്യും. കറിക്കാട്ടൂർ എം.കെ.ഭാസ്‌കരൻ നായർ പുരസ്‌കാരം ഗ്രന്ഥകർത്താവും വായനശാലാംഗവുമായ ഡോ.ശരത് ചന്ദ്രന് സമ്മാനിക്കും. കരാട്ടെ സ്റ്റേറ്റ് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട സോജൻ ജേക്കബിനെ ആദരിക്കും. എം.എൻ.പ്രഭാകര പണിക്കരുടെ ചിത്രം അനാച്ഛാദനം ചെയ്യും. എട്ടിന് എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി, വയോജന ഗാനമേള ട്രൂപ്പായ മാജിക് വോയ്‌സിന്റെ ഗാനമേള, 10ന് നാടകം എന്നിവ നടക്കും.

27ന് 9.30 ന് പ്രീ സ്‌കൂൾ കുട്ടികളുടെ കലോത്സവം. 28ന് വൈകിട്ട് നാല് മുതൽ വിവിധ പരിപാടികൾ നടക്കും.