ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് ആറിന് ആശാ സുരേഷിന്റെ സോപാനസംഗീതം, 7.30ന് ശ്രീകോട്ടായി കാരണവർ സംഘത്തിന്റെ വനിതാചിന്തുപാട്ട്. 26ന് വൈകിട്ട് ആറിന് തിരുവാതിരകളി, 7.30ന് കൊല്ലം കാർത്തികിന്റെ കഥാപ്രസംഗംപെരുന്തച്ചൻ. 27ന് വൈകിട്ട് 5.30ന് മെഗാ തിരുവാതിര, 7.30ന് കൊച്ചിൻ റോക്ക് സ്റ്റാറിന്റെ മ്യൂസിക്കൽ ടാലന്റ് ഷോ. 28ന് രണ്ടിന് ശ്രീരഞ്ജിനി അക്ഷരശ്ലോക കളരിയുടെ അക്ഷരശ്ലോകസദസ്സ്, 2.30ന് കഥകളിസുഭദ്രാഹരണം, 5.30ന് ഭജന, ഏഴിന് കുച്ചിപ്പുടി, എട്ടിന് തിരുവനന്തപുരം അജന്തയുടെ നാടകംമൊഴി.

29ന് പള്ളിവേട്ടയുത്സവം, രാവിലെ ഒൻപതിന് ശ്രീബലി, നാലിന് കാഴ്ചശ്രീബലി, ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളി, രാത്രി 12ന് പള്ളിവേട്ടയെഴുന്നള്ളത്ത്, അരങ്ങിൽ രാത്രി 8.45ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ നൃത്തനാടകംശ്രീവിശ്വമാതംഗി.

30ന് ആറാട്ടുത്സവം രാവിലെ 9.30ന് പനമറ്റം മധുസൂദനന്റെ സംഗീതക്കച്ചേരി, 10.15 മുതൽ മഹാപ്രസാദമൂട്ട്, 11.30ന് ആനന്ദ് രാജിന്റെയും അഞ്ജുരാജിന്റെയും വയലിൻ ഫ്യൂഷൻ, അഞ്ചിന് വെള്ളാങ്കാവ് ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിന് പുറപ്പെടൽ, ഏഴിന് ആറാട്ട് എതിരേൽപ്പ്, 7.30 മുതൽ കിഴക്കേപന്തലിൽ ആറാട്ട് എഴുന്നള്ളത്ത്.

ആറാംഉത്സവദിനമായ 28 വരെ ദിവസവും രാവിലെ 11ന് ഉത്സവബലിദർശനമുണ്ട്. രാത്രി എട്ടിന് കളമെഴുത്തുംപാട്ടും തുടർന്ന് വിളക്കിനെഴുന്നള്ളിപ്പും നടക്കും.

31ന് ഉപദേവാലയമായ മരുതുകാവിൽ ഉത്സവം. രാവിലെ പുഷ്പാഭിഷേകം, വൈകിട്ട് ഏഴിന് നാടൻപാട്ട് ദൃശ്യവിരുന്ന്‌പോര് കലിയാട്ടം, ഒൻപതിന് വണികവൈശ്യസംഘം 78ാം നമ്പർ ശാഖയുടെ കുംഭകുടനൃത്തം.