paliative-care

മുണ്ടക്കയം: മുണ്ടക്കയം മേഖല കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന വെൽകെയർ പാലിയേറ്റീവ് രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർഷികവും ക്ലിനിക് ഉദ്ഘാനവും ഞായറാഴ്ച വൈകിട്ട് 3 ന് മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാന്റ് മൈതാനത്ത് അഡ്വ.സബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ നിർവഹിക്കും. ജമാ അത്ത് ഇസ്ലാമി മേഖല പ്രസിഡന്റ് അബൂബക്കർ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തും പി.സി.ഒ.തെറാപ്പി യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസും, സൈക്യാട്രി വിഭാഗം ഉദ്ഘാടനം ഡോ. എൻ.എസ്. ഷാജിയും ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം പൊലീസ് സി.ഐ. എ. ഷൈൻ കുമാർ മുഖ്യാതിഥിയായിരിക്കും. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന കലാവിരുന്നും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.