മുണ്ടക്കയം: സെന്റ് മേരീസ്, സെന്റ് ജോസഫ്, പരിശുദ്ധ വ്യാകുലമാത ഫെറോന എന്നി കത്തോലിക്ക ഇടവകകളുടെ സംയുക്ത തിരുനാൾ 28 മുതൽ ഫെബ്രുവരി നാലുവരെ നടക്കുമെന്ന് ഇടവക വികാരിമാരായ ഫാ. ജെയിംസ് മുത്തനാട്ട്, ഫാ. ടോം ജോസ്,ഫാ. മത്തായി മണ്ണൂർ വടക്കേതിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുണ്ടക്കയം വ്യാകുലമാതാ ഫെറോന പള്ളിയിൽ 28ന് രാവിലെ 6.45 നും സെന്റ് മേരിസ് പള്ളിയിൽ രാവിലെ 9.45 നും സെന്റ് ജോസഫസ് മലങ്കര സുറിയാനി പള്ളിയിൽ രാവിലെ 10:45നും തിരുനാൾ കൊടിയേറ്റ് നടക്കും. ഫെബ്രുവരി 1 മുതൽ 3 വരെ മൂന്ന് ഇടവകകളിലും റീത്തുകൾ പരസ്പരം സഹകരിച്ച് മാറിയുള്ള വിശുദ്ധ കുർബാന അർപ്പണം നടക്കും. 4ന് വൈകിട്ട് 5ന് മുണ്ടക്കയം ടൗൺ ചുറ്റി ആഘോഷമായ സംയുക്ത തിരുനാൾ പ്രദിക്ഷണം നടക്കും. പൈങ്ങനാ പമ്പ് ജംഗ്ഷനിലെത്തി പ്രദിക്ഷണം തിരികെ സെന്റ് മേരീസ് ഗ്രൗണ്ടിൽ എത്തും. ഇവിടെ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ തിരുന്നാൾ സന്ദേശം നൽകും. പുത്തൻചന്ത സെന്റ് ജോർജ് കുരിശടിയിലെത്തി ലദീഞ്ഞിന് ശേഷം പ്രദിക്ഷണം പുത്തൻചന്ത ബസ് സ്റ്റാൻഡ് ചുറ്റി അതാത് പള്ളികളിൽ സമാപിക്കും.