pachakapura
പാചകപ്പുര നിർമ്മാണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിക്കുന്നു.

തൃക്കൊടിത്താനം: തൃക്കൊടിത്താനം വി.ബി.യു.പി സ്‌കൂളിൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ആധുനിക സൗകര്യ ങ്ങളോടു കൂടിയ പാചകപ്പുരയുടെ നിർമ്മാണ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിച്ചു. 10 ലക്ഷം രൂപ യുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പി.ടി.എ പ്രസിഡന്റ് സുനി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ ടോണിപുളിക്കൻ, കെ.എ ജോസഫ്, മോട്ടി മുല്ലശ്ശേരി, സീനിയർ അദ്ധ്യാപികമായാ ദേവി എന്നിവർ പങ്കെടുത്തു. സ്‌കൂൾ മാനേജർ ജി.നീലകണ്ഠൻ പോറ്റി സ്വാഗതവും ജിതിൻ ഗോപാൽ നന്ദിയും പറഞ്ഞു.