കൂട്ടിക്കൽ: മൂന്നാംമൈൽ പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവം 26 മുതൽ 30 വരെ നടക്കും. 26ന് രാവിലെ 5.15ന് നിർമ്മാല്യദർശനം, 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7നും 7.30നും മദ്ധ്യേ മുക്കുളം വിജയൻ തന്ത്രിയുടെയും വിഷ്ണു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ. 27ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്. 28ന് രാവിലെ 10ന് മഹാമൃത്യുഞ്ജയഹോമം. 29ന് വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര, താലാഭിഷേകം, പുഷ്പാഭിഷേകം, പള്ളിവേട്ട, പള്ളിനിദ്ര. 30ന് രാവിലെ 6ന് പള്ളിക്കുറുപ്പ് ദർശനം, കലശാഭിഷേകം, 10ന് ആറാട്ട് പുറപ്പാട്, 11.30ന് ആറാട്ട്, ആറാട്ട് ഘോഷയാത്ര, ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്, 25 കലശം, അടിയന്തരമേളം, മയൂര രാധാമാധവം.