കോട്ടയം:ദ്രാവിഡ മുന്നേറ്റ പാർട്ടി രാഷ്ട്രീയ നയപ്രഖ്യാപന സമ്മേളനം കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്നു. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗവും കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാനും എൻ.ഡി.എ കേരള ഘടകചുമതലയും വഹിക്കുന്ന പി.കെ കൃഷ്ണ ദാസ് ദ്രാവിഡ മുന്നേറ്റ പാർട്ടി രാഷ്ട്രീയ നയപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തും. പി.എ വിനയൻ, കെ.കെ വനജ, അജിത കോഴിക്കോട്, കുഞ്ഞമ്മ അടിമാലി, പി.കെ ബിജു, പി.കെ സലി, ദീപാ അടിമാലി എന്നിവർ പങ്കെടുത്തു. പാർട്ടി ജനറൽ സെക്രട്ടറി വി.പി സന്തോഷ് സ്വാഗതവും സി.മോനിച്ചൻ നന്ദിയും പറഞ്ഞു.