
വൈക്കം: വൈക്കം നഗരസഭ 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ നടത്തി. വാർഡ് സഭയിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും സാമൂഹിക സുരക്ഷ ഉറപ്പാക്കൽ, ദാരിദ്റത്തിൽ നിന്നുള്ള പൂർണമായ മോചനം എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് വികസന സെമിനാർ ചർച്ച ചെയ്തത്.
നഗരസഭ ചെയർപേഴ്‌സൺ പ്റീതാ രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്റട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ സിന്ധു സജീവൻ, എൻ.അയ്യപ്പൻ, ബിന്ദു ഷാജി, ലേഖാ ശ്റീകുമാർ, ആസൂത്റണസമിതി ഉപാധ്യക്ഷൻ ബി.ഐ.പ്റദീപ്കുമാർ, വി.പി.അജിത്ത് എന്നിവർ പ്റസംഗിച്ചു.