rali

ചങ്ങനാശേരി : തെങ്ങണ ഗുഡ്‌ഷെപ്പേർഡ് പബ്ലിക് സ്‌കൂളിന്റെ 35-ാം വാർഷികത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ചു. മാടപ്പള്ളി പഞ്ചായത്തംഗം സന്ധ്യ വി.പിള്ള ഫ്ലാഗ് ഒഫ് ചെയ്തു. സ്‌കൂൾ മാനേജർ ജോൺസൺ എബ്രഹാം, മാനേജിംഗ് ട്രസ്റ്റി പി.പി വർഗീസ്, ഡയറക്ടർ അഡ്മിനിസ്‌ട്രേറ്ററായ ഫാ.ടി.എ ഇടയാടി എന്നിവർ സംസാരിച്ചു. സ്‌കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി കുന്നുംപുറം ചുറ്റി, ചങ്ങനാശേരി എസ്.ബി കോളേജ് ബൈപാസ് പാറേൽ പള്ളി തെങ്ങണ വഴി സ്‌കൂളിൽ എത്തി. സ്‌കൂൾ ട്രഷറർ പ്രിയ കെ.എബ്രഹാം, വൈസ് പ്രിൻസിപ്പൽ മാരായ സോണി ജോസ്, ജേക്കബ് മാത്യു , ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, പി.ആർ.ഒ സിജോ ഫ്രാൻസിസ്,കെ.പി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.