കോട്ടയം: എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തി ഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്‌സിന്റെ 127ാമത് ബാച്ച് ഫെബ്രുവരി 3, 4 തീയതികളിൽ ചാന്നാനിക്കാട്ടുള്ള ശ്രീനാരായണ പബ്‌ളിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന ക്ലാസുകളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷതവഹിക്കും. കോഓർഡിനേറ്റർ സാബു ഡി. ഇല്ലിക്കളം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ രാജേഷ് പൊന്മല, ഡോ.ശരത് ചന്ദ്രൻ, ബിബിൻ ഷാൻ, ഡോ.പി.സുരേഷ് കുമാർ, ഡോ.ബിന്ദു ഹരി എന്നിവർ ക്ലാസുകൾ നയിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 04812568913, 9446664892.