nel

ചങ്ങനാശേരി :നെൽ കർഷകരെ സംരക്ഷിക്കാത്ത സർക്കാർ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നെൽ കർഷക സംരക്ഷണ സമിതി ചങ്ങനാശേരി മേഖല സമര സംഗമം മുന്നറിയിപ്പ് നൽകി. നെൽ മേഖലയെ തകർക്കുന്ന നയത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സംഗമം ആവശ്യപ്പെട്ടു. രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം യോഗം ചെയ്തു. മേഖല കൺവീനർ സന്തോഷ് പറമ്പിശ്ശേരി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് കാഞ്ഞിരം മുഖ്യ പ്രസംഗം നടത്തി. മാത്യൂസ് ജേക്കബ്, പ്രൊഫ. ജോസഫ് ടിറ്റോ, ജയൻ തോട്ടാശ്ശേരി, ശർമാജി നീലംപേരൂർ, തങ്കച്ചൻ വട്ടക്കളം, തോമസ് കുട്ടമ്പേരൂർ എന്നിവർ പങ്കെടുത്തു.