
വൈക്കം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭയിലെ വിവിധ എൽ.പി സ്‌കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ക്വിസ്, ദേശഭക്തിഗാന മത്സരങ്ങൾ നടത്തി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിച്ചു. വിദ്യാഭ്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ അശോകൻ വെള്ളവേലി, ഇംപ്ലിമെന്റിങ് ഓഫീസർ എസ്.ഷാലിമോൾ, ആശ്രമം എൽ.പി സ്‌കൂൾ ഹെഡ് മാസ്റ്റർ പി.ടി ജിനീഷ്, ബി.ആർ.സി ട്രെയ്‌നർ സുജ എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽവെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.