
വൈക്കം: തെക്കേനട ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്ന് നിർമ്മിച്ച ആധുനിക സംവിധാനത്തോടെയുള്ള അങ്കണവാടി സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ഹാൾ, സ്റ്റോർറൂം, അടുക്കള, ശൗചലായം ഉൾപ്പടെയുണ്ട്. കൗൺസിലർ രാധിക ശ്യാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.അയ്യപ്പൻ, ലേഖാ ശ്രീകുമാർ, കൗൺസിലർമാരായ എ.സി.മണിയമ്മ, അശോകൻ വെള്ളവേലി, കവിതാ രാജേഷ്, സി.ഡി.പി.ഒ നമിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമോൾ, കെ.പി.ശിവജി, ഇ.എൻ.ഹർഷകുമാർ, ഷാജി വല്ലൂത്തറ, അങ്കണവാടി വർക്കർ ഇന്ദു എന്നിവർ പങ്കെടുത്തു.