
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ബി.പി.എൽ കുടുംബങ്ങൾക്കുള്ള എൽ.ഇ.ഡി ബൾബുകളുടെ വിതരണം പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ഡോമിനിക്ക് അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് മെമ്പർ പി.കെ പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.വി അനിൽകുമാർ,സുലോചന സുരേഷ്, പഞ്ചായത്ത് മെമ്പർമാരായ ദിലീഷ് ദിവാകരൻ, റയ്ച്ചാൽ കെ.ടി, പ്രസന്ന ഷിബു, രാജേഷ് പി.എ, ബിൻസി മാനുവൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷി മാത്യു എന്നിവർ പങ്കെടുത്തു.