മുണ്ടക്കയം ഈസ്റ്റ്: ഏഷ്യൻ അഡ്മിയറബിൾ എഡ്യുക്കേഷണൽ അച്ചീവേഴ്‌സ് പുരസ്‌കാരം 2024, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന റിഫാസിമെന്റോ ഇന്റർനാഷണലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ വിദ്യാഭ്യാസ മേഖലയിൽ 2023 ൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച തെരഞ്ഞെടുക്കപ്പെട്ട പുരസ്‌കാര ജേതാക്കളുടെ പട്ടിക അടങ്ങുന്ന ഏഷ്യൻ അഡ്മിയറബിൾ എഡ്യുക്കേഷണൽ അച്ചിവേഴ്‌സ് മാഗസിനിൽ ജീവിത രേഖയും പ്രസിദ്ധീകരിക്കും. പ്രശസ്തി പത്രവും, 10001 രൂപയും അടങ്ങുന്ന പുരസ്‌കാരം മാർച്ചിൽ ഡൽഹിയിൽ സമ്മാനിക്കും.