കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ തീർത്ഥർ സ്വാമി സ്മാരക 4892ാം നമ്പർ കുഴിമറ്റം ശാഖയിൽ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 1 മുതൽ 9 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ. ഫെബ്രുവരി 1ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് പാരായണം, 8ന് ശുദ്ധികലശപൂജ, വൈകിട്ട് 7ന് മൂന്നാമത് ശ്രീനാരായണ കൺവൻഷൻ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.കെ വാസു സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.മാധവൻ നന്ദിയും പറയും. 9ന് പ്രസാദമൂട്ട്. 2ന് വൈകിട്ട് 7ന് കലാസന്ധ്യ ചലച്ചിത്രതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. 7.30 മുതൽ വിവിധ കലാപരിപാടികൾ, 9ന് പ്രസാദമൂട്ട്. 3ന് വൈകിട്ട് 7ന് കലാസന്ധ്യ, വിവിധ കലാപരിപാടികൾ, 9ന് പ്രസാദമൂട്ട്. 4ന് വൈകിട്ട് 7ന് പ്രഭാഷണം, 9ന് പ്രസാദമൂട്ട്. 5ന് രാവിലെ 6ന് ഗണപതിഹവനം, 7.45ന് മൃത്യുഞ്ജയഹോമം, 9ന് അഭിഷേകം, 9ന് മില്ലുകവല ശ്രീശാരദദേവീ യുവജനസമിതിയുടെ നേതൃത്വത്തിൽ കുംഭകുട ഘോഷയാത്ര, 5.30ന് കൊടി, കൊടിക്കയർ ഘോഷയാത്ര, 6.20ന് കൊടിക്കയർ സമർപ്പണം, 7.27നും 8.15നും മദ്ധ്യേ വിനോദ് തന്ത്രിയുടെയും മേൽശാന്തി നിബു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 8.30ന് സ്‌പെഷ്യൽ നാദസ്വരം, 9ന് കൊടിയേറ്റ് സദ്യ. 6ന് രാവിലെ 6ന് ഗണപതിഹവനം, 7.45ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് ഭക്തിഗാനാമൃതം, 9ന് പ്രസാദമൂട്ട്. 7ന് വൈകിട്ട് 7ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, അഡ്വ.ജോബ് മൈക്കിൾ എന്നിവർ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സംഘടനാസന്ദേശം നൽകും. പി.കെ വൈശാഖ്, എബിസൺ കെ.എബ്രഹാം, ബിനി സനൽകുമാർ, പ്രീതാകുമാരി, പ്രശാന്ത് മനന്താനം, ഇ.കെ വിജയകുമാർ, വി.ജി ബിനു, പി.വിനോദ് കുമാർ എന്നിവർ പങ്കെടുക്കും. വിദ്യാഭ്യാസ എൻഡോവ്‌മെന്റ് വിതരണവും നടക്കും. ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ സ്വാഗതവും ശാഖാ സെക്രട്ടറി പി.കെ വാസു നന്ദിയും പറയും. 9ന് പ്രസാദമൂട്ട്. 8ന് വൈകിട്ട് 7ന് സംഗീതലയതരംഗം, 8.30ന് പ്രസാദമൂട്ട്, 9ന് നൃത്തനാടകം. 9ന് രാവിലെ 8.30ന് പഞ്ചവിംശതികലശപൂജ, 9.30ന് ഉച്ചപൂജ, 11.45ന് പ്രതിഷ്ഠാദിന പൂജ, മഹാഗുരുപൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് ദേശതാലപ്പൊലി ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 7ന് ഭഗവത് സേവ, 9.30ന് എതിരേൽപ്പ്, ദേശതാലപ്പൊലി സമർപ്പണം, കൊടിയിറക്ക്, മംഗളാരതി, 10ന് പ്രസാദമൂട്ട്.