മുക്കൂട്ടുതറ: പാണപിലാവ് സെന്റ് ജോസഫ്‌സ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുകത തിരുനാളിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 4.15ന് വികാരി ഫാ.ജയിംസ് കിഴക്കേതകിടിയിൽ കൊടിയേറ്റും. 4.30ന് ആഘോഷമായ കുർബാന, സന്ദേശം ഫാ.ജോസഫ് തടത്തിൽ നൽകും. 6ന് സെമിത്തേരി സന്ദർശനം. 27ന് ഉച്ചയ്ക്ക് 2.30ന് കഴുന്ന് എടുപ്പ്, ചെണ്ടമേളം, ബാന്റ് മേളം, 4.30ന് ആഘോഷമായ കുർബാന, ഫാ.ബ്രിജേഷ് പുറ്റുമണ്ണിൽ. 6.30ന് പ്രദക്ഷിണം, ജോർജ് കുട്ടി ആഗസ്തി സന്ദേശം നൽകും. ആകാശവിസ്മയം. 28ന് രാവിലെ 6.45ന് കുർബാന, 10ന് ആഘോഷമായ തിരുനാൾ കുർബാന, ഫാ.ഷീൻ പ്രോവിഡന്റ്‌സ്. 11.30ന് പ്രദക്ഷിണം, 12ന് കൊടിയിറക്ക്.