motor

കോട്ടയം : കുറിച്ചി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കക്കുഴി ആലപ്പാട്ട്ചാൽ പാടശേഖരത്തിൽ പുതുതായി പണിത മോട്ടർ ഷെഡിന്റെ ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീത കുമാരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് മനന്താനം, കെ.എൻ. മഞ്ജു എന്നിവർ പങ്കെടുത്തു.