park

വൈക്കം : ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വയോപാർക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ - ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ 65 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മൂന്ന് വർഷം മുൻപ് നിർമ്മിച്ച വയോജന വിനോദ വിശ്രമ കേന്ദ്രത്തിലാണ് വയോപാർക്ക് പ്രവർത്തിക്കുക. ഏഴ് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചാണ് വയോജനങ്ങൾക്ക് ഉല്ലാസത്തിനും വിനോദത്തിനും വിശ്രമത്തിനുമായി വയോപാർക്ക് യാഥാർത്ഥ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു.