പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം 148ാം നമ്പർ പുതുപ്പള്ളി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, 8ന് സമൂഹപ്രാർത്ഥന, 9.45നും 10.30നും മദ്ധ്യേ ധ്വജത്തിന്റെ ആധാര ശിലാസ്ഥാപനം ക്ഷേത്രം തന്ത്രിയും ശിവഗിരി മഠം സന്യാസി ശ്രേഷ്ഠനുമായ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ക്ഷേത്രം മേൽശാന്തി അനൂപ് ശാന്തി സഹകാർമ്മികത്വം വഹിക്കും.