കോട്ടയം: കേരള ഓർത്തോപീഡിക് അസോ.വാർഷികം ഇന്ന് മുതൽ 28 വരെ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന പ്രസിഡന്റ് ഡോ.താജൻ പി.ജെ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ സർവകലാശാല പ്രോ. വി.സി ഡോ. സി.പി വിജയൻ മുഖ്യപ്രഭാഷണം നടത്തും
800 ൽ അധികം അസ്ഥിരോഗവിദഗ്ദ്ധർ പങ്കെടുക്കും. അത്യാധുനിക മെഡിക്കൽ ശാസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രദർശനവും പ്രവൃത്തി പരിചയവും നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റിനെകുറിച്ച് ശില്പശാലയും നടക്കും. സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഓർത്തോപീഡിക് ശാസ്ത്രക്രിയ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വിവിധ ഡോക്ടർമാരെ ആദരിക്കും.
ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷന്റെ മുൻ ദേശിയ പ്രസിഡന്റ് പ്രൊഫ.രമേശ് കുമാർ സെൻ, ആർത്രോസ്‌കോപ്പിക് സർജറി വിദഗ്ധൻ ഡോക്ടർ സുന്ദർരാജ് തുടങ്ങിയവർ പ്രഭാഷണം നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. ടോമിച്ചൻ എം.സി, സെക്രട്ടറി ഡോ.രാജേഷ്.വി, സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ.മാത്യു പുതിയിടം, സെക്രട്ടറി ഡോക.ജോർജി ജെ കുരുവിള, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. മുരളികൃഷ്ണൻ എന്നിവർ അറിയിച്ചു.