കോട്ടയം: പുതിയ ദേശീയ വിദ്യാഭ്യാസനയം 2020 സമ്പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം ഫെബ്രുവരി 3ന് ഡൽഹി ഗാലിബ് ഇൻസ്റ്റിറ്റിയൂട്ട് ഓഡിറ്ററിയത്തിൽ നടക്കുമെന്ന് അഖിലേന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചരിത്രകാരൻ ഇർഫാൻ ഹബീബ്, മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ എസ് വൈ ഖുറേഷി, ലെ്ര്രഫാനന്റ് ജനറൽ സമീറുദീൻ ഷാ, പ്രൊഫ.രാം പുനിയാനി, ഡോ.സച്ചിദാനന്ദ സിൻഹ, പ്രൊഫ. ധ്രുവ മുഖർജി, ഡോ.ആർ മഹാലക്ഷ്മി, പ്രൊഫ. സുധാൻഷു ഭൂഷൻ, ഡോ.എൽ ജഹാഹർ നേശൻ, ഡോ. തരുൺ കാന്തി നാസ്‌കർ തുടങ്ങിയവർ പങ്കെടുക്കും. പ്രസിഡന്റ് പ്രൊഫ.ജോർജ് ജോസഫ്, വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ, അഡ്വ. ഇ.എൻ ശാന്തിരാജ്, വൈസ് പ്രസിഡന്റ് സലീമ ജോസഫ്, ജില്ലാ കൺവീനർ വിദ്യ ആർ.ശേഖർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.