ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 35 -ാം നമ്പർ ആർപ്പൂക്കര ശാഖാ ശ്രീഷണ്മുഖവിലാസം ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. ഫെബ്രുവരി 1 ന് ആറാട്ട് നടക്കുമെന്ന് ശാഖാ ഭാരവാഹികളായ കെ.പി.സദാനന്ദൻ, എം.വി. കുഞ്ഞുമോൻ, സി.കെ.രവീന്ദ്രൻ, വി.വി.സാബു എന്നിവർ അറിയിച്ചു. ഇന്ന് വൈകിട്ട് ശാഖയിലെ കുടുംബയോഗങ്ങളുടെ ആഭിമുഖ്യത്തിൽ താലപ്പൊലി ഘോഷയാത്രകൾ തൊണ്ണംകുഴി ഗുരു ക്ഷേത്രത്തിൽ നിന്നും ശാഖായോഗം വക കരിപ്പപുരയിടത്തിൽ നിന്നും ആരംഭിച്ച് 6.30 ന് ക്ഷേത്ര സന്നിധിയിൽ എത്തും. രാത്രി 7 നും 8 നും മദ്ധ്യേ കുമരകം എം.എൻ.ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.
നാളെ രാവിലെ 6 ന് മഹാഗണപതി ഹോമം, 9.30 ന് ആയില്യം പൂജ, 11 ന് നവകം, പഞ്ചഗവ്യം, പൂജയും അഭിഷേകവും. വൈകിട്ട് 6.30 ന് ദീപകാഴ്ച്ച, ചുറ്റുവിളക്ക്, 9 ന് ശ്രീഭൂതബലി. കൺവെൻഷൻ പന്തലിൽ വൈകിട്ട് 7 ന് ഷണ്മുഖ വിലാസം തിരുവാതിര സംഘത്തിന്റെ നേതൃത്വത്തിൽ തിരുവാതിര. 28 ന് ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ആറാമത് വാർഷികം നടക്കും. 10 ന് പഞ്ചവിംശതി കലശപൂജ, 11 ന് കലശാഭിഷേകം, 12 ന് മഹാഗുരുപൂജ, അന്നദാനം എന്നിവ നടക്കും. കൺവെൻഷൻ പന്തലിൽ രാത്രി 7.30 ന് ഭക്തി ഗാനാമൃതം.
29 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 11 ന് നവകം, പഞ്ചഗവ്യം, പൂജയും അഭിഷേകവും. രാത്രി 9 ന് ശ്രീഭൂതബലി. കൺവെൻഷൻ പന്തലിൽ ഉച്ചകഴിഞ്ഞ് 4.30 ന് സ്‌കന്ദപുരാണപാരായണം, 7.30 ന് നൃത്തസംഗീതനാടകം. 30 ന് ക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ നടക്കും. കൺവെൻഷൻ പന്തലിൽ ഉച്ചകഴിഞ്ഞ് 4 ന് ഗുരുദേവ ഭാഗവതപാരായണം, 7 ന് ഗുരുധർമ്മ പ്രഭാഷണം 7.30 ന് നാടകം. 31 ന് ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം, 1 ന് അന്നദാനം, വൈകിട്ട് 7 ന് മയൂരനൃത്തം. 9 ന് ശ്രീഭൂത ബലി, 10 ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട. കൺവെൻഷൻ പന്തലിൽ വൈകിട്ട് 7.30 ന് നാടൻപാട്ടുകൾ : പയ്യാരം. ഫെബ്രുവരി 1 ന് വൈകിട്ട് 5 ന് യാത്രാബലി, 5.30 ന് ആറാട്ട് പുറപ്പാട്, 8 ന് ആറാട്ട് വരവേൽപ്, കൊടിയിറക്ക്.