അയ്മനം : കുടമാളൂർ ഭാഗത്ത് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുടമാളൂർ മണവാളത്ത് ഗണപതി ക്ഷേത്രത്തിലും സമീപത്തുള്ള അയ്യപ്പക്ഷേത്രത്തിലുമാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. പുലർച്ചെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.