ഉള്ളനാട്: ഉള്ളനാട് ശ്രീധർമ്മശാസ്താവിന്റെയും ശ്രീമഹാദേവന്റെയും ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, ഗണപതിഹോമം, വൈകിട്ട് 8ന് കളമെഴുത്തുപാട്ട്, 9ന് സംഗീതസദസ്. 29ന് വൈകിട്ട് 9ന് സോപാനസംഗീതം. നാലാം ഉത്സവത്തിന് രാവിലെ 9ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 11ന് ഇരുപത്തിയഞ്ച് കലശാഭിഷേകം, 12ന് പ്രസന്നപൂജ, വൈകിട്ട് 7ന് മേജർ സെറ്റ് പഞ്ചവാദ്യം, 10ന് താലപ്പെലി 11ന് നൃത്തനാടകം ചന്ദ്രകാന്തം, പുലർച്ചെ 2ന് വിളക്കിനെഴുന്നളിപ്പ്, നായാട്ടുവിളി, ആകാശവിസ്മയം, കളമെഴുത്തുപാട്ട്, കളം കണ്ടു തൊഴൽ.