
വൈക്കം : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി ഒരു കോടി 32 ലക്ഷം രൂപ ്ർലവിൽ വൈക്കം താലൂക്ക് ആശുപത്രിക്ക് അനുവദിച്ച മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദുവും , അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രീത രാജേഷും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് തലയാഴം ഡിവിഷൻ മെമ്പർ ഹൈമി ബോബി സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യാധരൻ പദ്ധതി വിശദീകരണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, രേണുക രതീഷ്, രാധികാശ്യം, ബിന്ദു ഷാജി, എം.ഡി ബാബുരാജ്, ഡോ.ട്വിങ്കിൾ പ്രഭാകരൻ എന്നിവർ സംസാരിച്ചു.