ചെറുവള്ളി: ദേവീക്ഷേത്രത്തിൽ പാട്ടമ്പലത്തിന് മുൻപിൽ നിർമ്മിക്കുന്ന നടപ്പന്തലിന് ശിലയിട്ടു. മേൽശാന്തി മുഖ്യപ്പുറത്തില്ലം ശ്രീവത്സൻ നമ്പൂതിരി, അസി.ദേവസ്വം കമ്മീഷണർ ജി.ഗോപകുമാർ, സബ്ഗ്രൂപ്പ് ഓഫീസർ അശോക് കുമാർ, ഉപദേശകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ശ്രീരാഗം മദനമോഹനൻ നായരാണ് നടപ്പന്തൽ നിർമ്മിച്ച് സമർപ്പിക്കുന്നത്.