കടപ്പൂര്: എസ്.എൻ.ഡി.പി യോഗം 105ാം നമ്പർ കടപ്പൂര് ശാഖാ പിണ്ടിപ്പുഴ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 1ന് നടക്കും. 1ന് പുലർച്ചെ 5.30ന് അഭിഷേകം, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.45ന് അന്നദാനം, 8ന് സുബ്രഹ്മണ്യ സ്‌തോത്രാലാപനം, 8.30ന് പഞ്ചവിംശതി കലശപൂജ, 9.30ന് പാണി, കലശാലങ്കാര പ്രദക്ഷിണം പഞ്ചഗവ്യാഭിഷേകം അഷ്ടാഭിഷേകം കലശാഭിഷേകം, 10.30ന് പ്രതിഷ്ഠാദിന വിശേഷാൽ പൂജ, 11.30ന് പ്രസാദവിതരണം, 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6ന് ആലുവിളക്ക് തെളിയിക്കൽ, 7ന് പ്രൊഫ. എം.ജി ശശിധരന്റെ പ്രഭാഷണം, 8.15ന് ഗാനമേള.