
അയർക്കുന്നം : ശ്രീരാമനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിഹസിച്ചുള്ള സന്ദേശങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഏറ്റുമാനൂർ ഗ്രൂപ്പിലെ വള്ളിക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനെതിരെ ബി.ജെ.പി ജില്ലാ സെക്രട്ടറി സോബിൻലാൽ അയർക്കുന്നം എസ്.എച്ച.ഒയ്ക്ക് പരാതി നൽകി. കലാപാഹ്വാനം നടത്തിയ ദേവസ്വം ബോർഡ് ശാന്തിക്കാരനെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും പൊതുസമൂഹത്തെയും ഭക്തരെയും അപമാനിച്ച ശാന്തിക്കാരനെ ജോലിയിൽ നിന്ന് മാറ്റിനിറുത്തണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. ഇയാളുടെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടെ അന്വേഷിച്ചു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നു.