
പാമ്പാടി: വെള്ളൂർ സിറ്റിസൺസ് ഫോറത്തിന്റെ റിപ്പബ്ലിക് ദിനാഘോഷവും പ്രതിഭകളെ ആദരിക്കലും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ഉദ്ഘാടനം ചെയ്തു. ഡോ.കെ.എസ് രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപഭോകൃത കോടതി ജഡ്ജി അഡ്വ: കെ.ആർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രദ്ധേയമായ നേട്ടങ്ങൾ വരിച്ച ഗൗരി നിഥിൻ, ഫിയോന അച്ചു ജേക്കബ്, സാന്ദ്ര എസ് നായർ, അരവിന്ദ് പ്രദീപ് എന്നിവരക്ക്പ്രസിദ്ധ സംഗീതജ്ഞൻ തിരുവിഴ ജയശങ്കർ ഉപഹാരങ്ങൾനൽകി ആദരിച്ചു. അഡ്വ: കെ.പി സോമനാഥ പണിക്കർ 'സൗജന്യ നിയമ സഹായം 'സംബന്ധിച്ച് പ്രഭാഷണം നടത്തി കെ.പി മുരളീധരൻ നായർ, പി.വി ശശിധരൻ, റോജൻ കുറിയാക്കോസ് എന്നിവർ പ്രസംഗിച്ചു'