seminar

കോട്ടയം : ഈരാറ്റപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് ആർ. ശ്രീകല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലവേലിൽ അദ്ധ്യക്ഷയായി. ബ്ലോക്ക് അസിസ്റ്റന്റ് പ്ലാൻ കോ-ഓർഡിനേറ്റർ റോസ്മി ജോസ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിനോദസഞ്ചാര, ആരോഗ്യ, കാർഷിക, ശുചിത്വ, കുടിവെള്ള മേഖലകൾക്ക് പ്രാധാന്യം നൽകി 4.33 കോടി രൂപയുടെ കരട് പദ്ധതി രേഖയാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ, ബിജു സോമൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി മാത്യു, ബി. അജിത് കുമാർ, മറിയാമ്മ ഫെർണാണ്ടസ്, ജോസഫ് ജോർജ്, കെ. കെ കുഞ്ഞമോൻ, ജെറ്റോ ജോസ്, മിനി സാവിയോ എന്നിവർ പങ്കെടുത്തു