
കുറിച്ചി: രോഗികൾക്ക് സാന്ത്വന സ്പർശനമേകി പാലിയേറ്റീവ് രോഗീ ബന്ധു സംഗമം. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റ്, കുറിച്ചി ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്‌നേഹകൂട്ടായ്മ. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.ജയന്തി സജീവ്, ആയുഷ് വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. എം.ബി ചിത്ര, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ കൊച്ചുറാണി ജോസഫ്, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ അനീഷ് തോമസ്, പ്രശാന്ത് മനന്താനം, സ്മിത ബൈജു., പൊന്നമ്മ സത്യൻ, ഷീനമോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ, പാലിയേറ്റീവ് നേഴ്‌സ് പി.സി ചന്ദ്രലേഖ എന്നിവർ പങ്കെടുത്തു. സാന്ത്വന കിറ്റ് വിതരണവും നടന്നു.